അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ്ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി; കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള ന്യൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻഇപി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി. വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്.
ഇത്രയും കാലം തടഞ്ഞുവെച്ചതിന് ജനങ്ങളോട് മാപ്പ് പറയാനും ശിവൻകുട്ടി തയ്യാറാവണം. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നയങ്ങൾ നടപ്പാക്കില്ലെന്നുമുള്ള സിപിഎം വാദം പരിഹാസ്യമാണ്. കേന്ദ്രസർക്കാർ പറയുന്നതെല്ലാം ഇവിടെയും നടക്കും. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ നടപ്പാക്കിയതാണ്.
കേരളത്തിൽകോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളം ഈ രാജ്യത്തിൻറെ ഭാഗം തന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. കരിക്കുലം പരിഷ്ക്കരണത്തിൽ കേന്ദ്രത്തിനും ഇടപെടാം.
കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസകാര്യത്തിൽ ഇടപെടാം. കോൺഗ്രസ് തമസ്ക്കരിച്ച ചരിത്രം മോദി സർക്കാർപഠിപ്പിക്കും. വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
.
https://www.facebook.com/Malayalivartha























