രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല .
വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്‍റെ പ്രകാശനം, പുതുതായി രൂപകല്‍പ്പനചെയ്ത യൂണിഫോമിൻ്റെ വിതരണം എന്നിവയും ആഭ്യന്തര മന്ത്രി നിര്‍വ്വഹിച്ചു. രാഷ്ട്രപതിയുടെ പുരസ്കാരങ്ങള്‍ നേടിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്‍റെ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവയാണ് പുതിയ സംവിധാനത്തിന്‍റെ സവിശേഷതകള്‍. പൂര്‍ണ്ണമായും ബ്യൂറോയിലെ തന്നെ സാങ്കേതിക വിദഗ്ദ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
കേസന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്നത് അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും വകുപ്പിനും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.യൂണിറ്റ് മേധാവികള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അന്വേഷണത്തിന് ഫലപ്രദമായി മേല്‍നോട്ടം വഹിക്കുന്നതിനുള്ള നിരവധി സൗകര്യങ്ങള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം എടുക്കുന്നു, ഓരോ കേസും എത്ര ദിവസമായി തീര്‍പ്പാക്കാതെ കിടക്കുന്നു എന്നിവ കൃത്യമായി മനസ്സിലാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഇതിലൂടെ, ശരിയായ അന്വേഷണ നടപടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യസമയത്ത് നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























