പാര്‍ട്ടിയിലെ കുടിയന്മാരുടെ കണക്കെടുക്കാന്‍ ഒരുങ്ങി സി പി ഐ എം

പാര്‍ട്ടി അംഗങ്ങളായ മദ്യപാനികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ കണക്കെടുപ്പ്. സംസ്ഥാനത്തെ ഓരോ ബ്രാഞ്ചിലും പാര്‍ട്ടി അംഗങ്ങളായിട്ടുള്ള എത്ര മദ്യപാനികളുണ്ടെന്ന് കണക്ക് നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന ചോദ്യാവലികളില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്
പാര്‍ട്ടി അംഗങ്ങളായ മദ്യപാനികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ മദ്യപാനം തടയാനും സിപിഎം നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതെല്ലാം എത്രത്തോളം ഫലപ്രദമായി നടപ്പായി എന്നത് പരിശോധിക്കാന്‍ കൂടിയാണ് സിപിഎമ്മിന്റെ കണക്കെടുപ്പ് .സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നല്‍കിയ ചോദ്യാവലിയിലാണ് മദ്യപിക്കുന്ന അംഗങ്ങളുടെ കണക്കും ചോദിച്ചിരിക്കുന്നത്.
പാര്‍ട്ടി അംഗങ്ങളായ മദ്യപാനികളെ കണ്ടെത്താനാണ് ഈ കണക്കെടുപ്പ്. ഓരോ ബ്രാഞ്ചിലും പാര്‍ട്ടി അംഗങ്ങളായ എത്ര മദ്യപാനികളുണ്ടെന്നാണ് കണക്ക് നല്‍കേണ്ടത്. ഇതുസംബന്ധിച്ച ചോദ്യങ്ങളും ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha