വ്യവസായി തട്ടികൊണ്ടുപോയ കേസിലെ പ്രതി സാക്കിര്‍ ഹുസൈന്‍ വീണ്ടും ഏരിയ സെക്രട്ടറി; നടന്നത് സിപിഎം നാടകം

വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ വിഎ സാക്കിര്‍ ഹുസൈന്‍ പഴയ പദവിയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. സക്കീര്‍ ഹുസൈന്‍ അറസ്റ്റിലായതിനു പിന്നാലെ സക്കീര്‍ ഹുുസൈനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും പരാതിയെ കുറിച്ചും അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിനെ ചുമതലപ്പെടുത്തിയിരുന്നു.
സാക്കിര്‍ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് കരീം സമര്‍പ്പിച്ചത്. ഇതാണ് സക്കീര്‍ ഹുസൈന്റെ മടങ്ങി വരവിന് വഴിയൊരുക്കിയത്.വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഉള്‍പ്പെട്ടതിനു പിന്നാലെ സക്കീര്‍ഹുസൈനെതിരായ ആരോപണങ്ങളെ കുറിച്ച് എളമരം കരീമിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സാക്കിര്‍ ഹുസൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് എളമരം കരീം സമര്‍പ്പിച്ചത്. ഇതാണ് തിരിച്ചു വരവിന് വഴിയായത്.
സാക്കിര്‍ ഹുസൈനെ മാറ്റി നിര്‍ത്തിയതിനു പിന്നാലെ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയ്ക്കായിരുന്നു കളമശേരി ഏരിയ സെക്രട്ടറിയുടെ ചുമതല. എന്നാല്‍ തിരക്കുള്ളതിനാല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടിരുന്നു. ഹുസൈന് ചുമതല തിരികെ നല്‍കണമെന്ന് മുന്‍ ഏരിയ സെക്രട്ടറി സികെ പരീതും ആവശ്യപ്പെട്ടിരുന്നു.വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീറിനെതിരായ കേസ്.
കേസ് സിപിഎം നേതൃത്വത്തെ തന്നെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ 20 ദിവസത്തോളമായി ഒളിവിലായിരുന്നു സാക്കിര്‍ ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ സക്കീറിന് ഒളിത്താവളമൊരുക്കിയതും സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് രംഗത്തെത്തിയതും ഏറെ വിവാദമായി.
https://www.facebook.com/Malayalivartha