കള്ളവോട്ട് തെളിയിക്കാൻ സുരേന്ദ്രൻ ചെയ്തത് !!

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാരോപിച്ച് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയതും.
തിരഞ്ഞെടുപ്പ് റദ്ദാക്കി സുരേന്ദ്രനെ കോടതി വിജയിയായി പ്രഖ്യാപിക്കും എന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചു. വീട്ടില്‍ കള്ളനോട്ടടിച്ചതിന് ബിജെപിയുടെ രണ്ട് നേതാക്കളാണ് തൃശ്ശൂരില്‍ കുടുങ്ങിയത്. ലക്ഷങ്ങളുടെ കള്ളനോട്ടാണ് യുവമോര്‍ച്ചാ നേതാക്കള്‍ വീട്ടില്‍ അടിച്ചത്. ഇവര്‍ക്ക് സുരേന്ദ്രന്‍ അടക്കമുള്ള ബിജെപിയുടെ ഉയര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
സുരേന്ദ്രന്‍ കോടതി ആവശ്യത്തിന് ചിലവഴിച്ച പണത്തെക്കുറിച്ച് മാത്രമല്ല, കാസര്‍കോട് ജില്ലയില്‍ അടുത്തിടെയായി കണ്ടുവരുന്ന കലാപമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലുള്ളവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. റിയാസ് മൗലവി വധം ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്.
ജില്ലയില്‍ നടന്ന കൊലപാതകക്കേസുകളിലേും വര്‍ഗീയ സംഘര്‍ഷങ്ങളിലേയും പ്രതികള്‍ക്ക് വേണ്ടി ഉന്നതരായ വക്കീലന്മാരാണ് കോടതികളില്‍ ഹാജരാവുന്നത്.ഇവര്‍ക്കുള്ള ഉയര്‍ന്ന വക്കീല്‍ ഫീസിനുള്ള പണത്തിന്റെ ഉറവിടവും സംശയകരമാണെന്ന് യൂത്ത് ലീഗ് ആരോപിക്കുന്നു. തൃശ്ശൂരില്‍ കള്ളനോട്ടടി സംഘം പിടിയിലായ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തുന്നത് കള്ളനോട്ട് ഉപയോഗിച്ചാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha