മുഖ്യമന്ത്രിയുമായി സംസാരിച്ചത് രാഷ്ട്രീയം..

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഹീറോയാണെന്ന് നടൻ കമല്‍ ഹാസന്‍. മുഖ്യമന്ത്രിയുമായുള്ള കൂടി കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി രാഷ്ട്രീയമാണു സംസാരിച്ചതെന്നും രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അദ്ദേഹത്തില്‍നിന്ന് ഉപദേശം തേടിയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിറം കാവിയല്ല, ബിജെപിയുമായി ചേരുന്നത് ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ഇടതുപക്ഷത്തേക്കാണോയെന്ന ചോദ്യത്തിന്, അതെല്ലാം ആലോചിച്ചു പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യ ഉണ്ടശേഷമാണ് കമല്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha