ആർ എസ് എസ് നേതാവിന്റെ കൊലപാതകത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി

പഞ്ചാബിലെ ലുധിയാനയിൽ മുതിർന്ന ആർഎസ്എസ് നേതാവ് രവീന്ദർ ഗോ സെയ്ന്റെ കൊലപാതകത്തെ അപലപിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. അക്രമത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പുലർച്ചെയാണു രവീന്ദർ ഗോസെയ്ൻ എന്ന ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടത്. ആർഎസ്എസ് ശാഖ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി 60 കാരനായ രവീന്ദറിനെ പിന്തുടർന്നെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മോട്ടോർ സൈക്കിളിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രിതമാണെന്ന് ആര്.എസ്.എസ് ആരോപിച്ചു. കൊലപാതകത്തെതുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ബന്ധപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha