ജനജാഗ്രതാ ജാഥയുമായി സിപിഎം

ബിജെപിയുടെ ജനരക്ഷാ യാത്രക്ക് പിന്നാലെ സിപിഎം കേരളത്തിൽ ജനജാഗ്രതാ ജാഥക്കൊരുങ്ങുന്നു. ബിജെപിയുടെ വ്യാജപ്രചാരണങ്ങൾക്കെതിരെയാണ് സിപിഎം യാത്ര സംഘടിപ്പിക്കുന്നത്. ബിജെപി നടത്തിയ ജന രക്ഷാമാർച്ചിൽ സിപിഎമ്മിനെതിരെ വ്യാപക പ്രചാരണമാണ് നടത്തിയത്. ഇതിനെതിരെയാണ് സിപിഎം ഇപ്പോൾ പര്യടനം നടത്തുന്നത്. സിപിഎമ്മിന് എതിരെ മാത്രമല്ല കേരളത്തെ ആകെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ബിജെപി നേതാക്കൾ നടത്തിയതും സിപിമ്മിന്റെ ജാഥയിൽ വിഷയമാകും.
സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ തന്നെ മൂന്നു ദിവസത്തോളം ബിജെപി ജനരക്ഷാ യാത്ര നടത്തിയിരുന്നു.ബിജെപി ദേശീയ അധ്യക്ഷനു പുറമെ വിവിധ സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം നടത്തി ഇത് ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ മാസം 21 ന് സിപിമ്മിന്റെ ജനജാഗ്രതാ ജാഥ പര്യടനം ആരംഭിക്കും.
https://www.facebook.com/Malayalivartha