അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിയില്ല ; അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിഡിജെഎസിന് മന്ത്രിമാരുണ്ടാകുമെന്നും തുഷാർ വെള്ളാപ്പിള്ളി

ബിഡിജെഎസിന് ആരോടും വിരോധമില്ലെന്നും അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിയില്ലെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പിണറായിയോടോ ഉമ്മൻ ചാണ്ടിയോടോ കുമ്മനത്തോടോ ഒരു വിരോധവുമില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി .
എൽഡിഎഫും യുഡിഎഫും ചേർന്ന് ബിഡിജെഎസിനെ എൻഡിഎയിൽ തള്ളിക്കയറ്റിയതാണെന്നും കേരള രാഷ്ട്രീയത്തിൽ ബിഡിജെഎസ് ഒരു നിർണായക രാഷ്ട്രീയ പാർട്ടിയായി മാറിയെന്നും തുഷാർ പറഞ്ഞു. സാമൂഹിക നീതി നടപ്പാക്കാൻ തയാറാവുന്നവരോടൊന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എൻഡിഎയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വിമർശനവുമായി എസ്എൻഡിപി അധ്യക്ഷൻ വെള്ളാപ്പിള്ളി നടേശൻ രംഗത്ത് വന്നിരുന്നു ഇതേതുടർന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ തുഷാർ ഡൽഹിയിലെത്തി കണ്ടിരുന്നു.
https://www.facebook.com/Malayalivartha