ഗുജറാത്തിൽ ബിജെപി പരുങ്ങലിൽ ; ഹാർദിക്കിന് പിന്നാലെ ജിഗ്നേഷിൻറെ പിന്തുണയും കോൺഗ്രസ്സിന്

ഗുജറാത്ത് തെരഞ്ഞെടുപ്പ് കോൺഗ്രസ്സിനും ബിജെപിക്കും അഭിമാനപോരാട്ടമാണ്. രാഷ്ട്രീയ കരുനീക്കങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് നീങ്ങുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്സ്. പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലിന്റെ പിന്തുണക്കു പിന്നാലെ ദളിത് വിഭാഗ നേതാവ് ജിഗ്നേഷിന്റെ പിന്തുണയും കോൺഗ്രസ്സിനെന്ന് സൂചന. ഇതോടെ കടുത്ത പ്രതിരോധത്തിലാണ് ബിജെപി നേതൃത്വം.
ദളിത് വിഭാഗ നേതാവ് ജിഗ്നേഷുമായി കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയിരുന്നു. ചർച്ചയിൽ തങ്ങളുടെ നിലപാട് കോൺഗ്രസ്സ് അംഗീകരിച്ചെന്നാണ് ജിഗ്നേഷ് വ്യക്തമാക്കുന്നത്. ഇതോടെ കോൺഗ്രസ്സിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പട്ടേൽ സമുദായ നേതാവായ ഹാർദിക് പട്ടേൽ കോൺഗ്രസ്സിന് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും മറ്റ് പട്ടേൽ സമുദായ നേതാക്കളെ സ്വാധീനിച്ച് തങ്ങളുടെ പക്ഷത്താക്കാനുള്ള ശ്രമം ബിജെപിയും നടത്തുന്നുണ്ട്.
മഹാഭാരത്തിലെ കൗരവപാണ്ഡവ യുദ്ധവുമായാണ് കോണ്‍ഗ്രസ് - ബിജെപി പോരാട്ടത്തെ രാഹുല്‍ വിശേഷിപ്പിച്ചത്. കൗരവപക്ഷത്തിന് വലിയ ആയുധങ്ങളും സൈന്യവും ഉണ്ടായിരുന്നു. എന്നാല്‍ പാണ്ഡവര്‍ക്ക് സത്യമല്ലാതെ മറ്റൊന്നും ഇല്ലായിരുന്നുവെന്നും, അതുപോലെ സത്യമല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഇല്ല. പ്രധാനമന്ത്രിയുടെ കയ്യില്‍ കേന്ദ്ര സര്‍ക്കാര്‍, പോലീസ്, സൈന്യം എന്നിവയും വിവിധ സംസ്ഥാന സര്‍ക്കാരുകളുമുണ്ട്. എന്റെ ഭാഗത്താണെങ്കില്‍ സത്യം മാത്രമേയുള്ളൂ. സത്യമല്ലാതെ ഒന്നും ഞങ്ങള്‍ക്കാവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha