മമതാ ബാനർജിയുടെ വിശ്വസ്തൻ ബിജെപിയിൽ

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനുമായിരുന്ന മുകുൾ റോയ് ബി.ജെ.പിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിദ്ധ്യത്തിലാണ് റോയ് ബി.ജെ.പി അംഗ്വതം നേടിയത്. ബി.ജെ.പി ഒരു വർഗീയ ശക്തി അല്ലെന്നും ഈ അടുത്ത കാലത്ത് തന്നെ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ എത്തുമെന്നും അംഗ്വതം സ്വീകരിച്ച് കൊണ്ട് റോയ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബറിലാണ് മുകുൾ റോയ് രാജി പ്രഖ്യാപിച്ചത്. ഇതേതുടന്ന് മുകുൾ റോയിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തേതൃത്വം അറിയിച്ചിരുന്നു. അനന്തരവനായ അഭിഷേക് ബാനർജിയെ നേതൃപദവിയിലേക്ക് കൊണ്ട് വരാനുള്ള മമതയുടെ നീക്കത്തെ തുടന്ന് ഇരുവരും ഏതാനും നാളുകളായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു.
https://www.facebook.com/Malayalivartha