പടയൊരുക്കം തിരുവന്തപുരത്തെത്തുമ്പോഴേക്കും തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തിൽ വിജിലൻസിനോട് ത്വരിത പരിശോധന നടത്താൻ കോടതി ഉത്തരവിട്ടതോടെ കൂടുതൽ പ്രതിഷേധ പരിപാടികളുമായി സമരം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. മന്ത്രി സ്വമേധയാ രാജി വെച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം എന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. യുഡിഎഫിന്റെ പടയൊരുക്കം ജാഥ തിരുവനന്തപുരത്തെത്തുമ്പോളേക്കും മന്ത്രി രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിന് പിന്നാലെ കോടതി വിധി കൂടി വന്ന സാഹചര്യത്തിൽ ഇനിയും എന്തിനു വേണ്ടിയാണ് മന്ത്രിയുടെ രാജി വൈകിപ്പിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ശക്തമായ സമരത്തിലൂടെ തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കുന്നതിലൂടെ സർക്കാരിനെതിരെയുള്ള വികാരം ശക്തമാക്കാൻ കഴിയും എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. സത്യസന്ധതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമെന്നും പിണറായി വിജയനാണു ചാണ്ടിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha