പറ്റുന്നില്ലെങ്കിൽ സിംഹാസനം ഉപേക്ഷിക്കാൻ മോദിയോട് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പു സമയത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവച്ച് പുറത്തുപോകണമെന്നും രാഹുൽ വ്യക്തമാക്കി.
പാചകവാതകത്തിനും റേഷനും വില കൂടിയിരിക്കുന്നു. പൊള്ളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ. വില നിയന്ത്രിക്കൂ. ആളുകൾക്ക് ജോലി നൽകൂ. പറ്റുന്നില്ലെങ്കിൽ സിംഹാസനം ഉപേക്ഷിക്കൂവെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചൽപ്രദേശിലും ശക്തമായ പ്രചാരണപരിപാടികളുമായി ഇരു മുന്നണികളും സജീവമാണ്.
https://www.facebook.com/Malayalivartha