ഗുജറാത്തിൽ പുതിയ നീക്കങ്ങളുമായി ബിജെപി; അഭിമാന പോരാട്ടത്തിന് കളമൊരുങ്ങുന്നു

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ നീക്കങ്ങളുമായി ബിജെപി. പട്ടേൽ സമുദായത്തിന്റെ പിന്തുണ നഷ്ട്ടപെട്ട ബിജെപിക്ക് അഭിമാനപോരാട്ടമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ്. പട്ടേൽ സമുദായ അംഗത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. നിലവിൽ ഉപമുഖ്യമന്ത്രിയായ നിഥിൻ പട്ടേലിനാണ് സാധ്യത കൽപ്പിക്കുന്നത്. ഈ നീക്കത്തിലൂടെ പട്ടേൽ വിഭാഗം വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാൽ ഇതിനെ സംബന്ധിച്ച് തീരുമാനമായില്ലെന്ന് നിഥിൻ പട്ടേൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പങ്കെടുത്ത പ്രചാരണ പരിപാടിയിൽ ജനപങ്കാളിത്തം ഇല്ലാതിരുന്നത് വലിയ ചർച്ചയായിരുന്നു അതേസമയം പട്ടേൽ സമുദായ നേതാവായ ഹർദിക് പട്ടേൽ പങ്കെടുത്ത പരിപാടിയിലെ ജനപങ്കാളിത്തം അതിശയിപ്പിക്കുന്നതായിരുന്നു. പട്ടേൽ വിഭാഗത്തിന് പിന്നാലെ ദളിത് വിഭാഗവും ബിജെപിക്ക് എതിരായതോടെ കോൺഗ്രസ്സ് പ്രതീക്ഷയിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ മുന്നേറ്റമാണ് ഗുജറാത്തിൽ കോൺഗ്രസ്സ് നടത്തുന്നത്.
https://www.facebook.com/Malayalivartha