ഗുജറാത്തിൽ നാടകീയ രംഗങ്ങൾ; മുഖ്യമന്ത്രിയുടെ എതിർ സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദ്രനീല്‍ രാജ്യഗുരുവിനെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ ഇന്ദ്രനീലിന്റെ സഹോദരന്‍ ദീപു രാജ്യഗുരുവിനെ അജ്ഞാതര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ പരാതി പറയാനെത്തിയ ഇന്ദ്രനീലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്റെ സഹോദരനെ മര്‍ദ്ദിച്ച അക്രമികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രനീലും സഹപ്രവര്‍ത്തകരും പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിനും അറസ്റ്റിനും കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രണ്ടു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് ഡിസംബർ 9 നും 14 നും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 18 ന് അറിയാം.
https://www.facebook.com/Malayalivartha