മോദി -രാഹുൽ പോര് മുറുകുന്നു; മോദിയുടെ ശ്രദ്ധ കോൺഗ്രസ്സിൽ; വിമർശനവുമായി രാഹുൽ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് രൂക്ഷമായി. കഴിഞ്ഞ ഏതാനും ദിവസമായി മോദി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് രാഹുലിനെതിരെ നടത്തുന്നത്. ഇതിനു മറുപടിയായിട്ടാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രി മോദി തന്‍റെ പ്രസംഗത്തില്‍ ഗുജറാത്തിന്‍റെ വികസനത്തെക്കാളും ശ്രദ്ധ നല്‍കുന്നത് കോണ്‍ഗ്രസിലാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
മോദിയുടെ പ്രസംഗം കഴിഞ്ഞ ദിവസം താൻ ശ്രദ്ധിച്ചുവെന്നും അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ 60% കോൺഗ്രസിനെപ്പറ്റിയും എന്നെപ്പറ്റിയുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും അല്ല, ഈ തെരഞ്ഞെടുപ്പ് ഗുജറാത്തിന്‍റെ ഭാവി സംബന്ധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായിട്ടാണ് നടക്കുന്നത് ഡിസംബർ 9 നും 14 നും നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം 18 ന് അറിയാം. ഗുജറാത്തിൽ പട്ടേൽ സമുദായത്തിന്റെയും ദളിത് വിഭാഗത്തിന്റെയും പിന്തുണ നഷ്ടപ്പെട്ടതോടെ ബിജെപിയുടെ നില പരുങ്ങലിലാണ്. എന്നാൽ ഈ അവസരം തങ്ങൾക്ക് അനുകൂലമാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha