ജെഡിയുവിന് പിന്നാലെ ആർ എസ് പിയും; അനുനയന നീക്കവുമായി യുഡിഎഫ്

ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്ന എം.പി വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ശ്രമം. കുഞ്ഞാലിക്കുട്ടിയെ ഇതിനായി ചുമതലപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. യുഡിഎഫ് വിടുന്നതിനെ എതിര്‍ക്കുന്ന ജെഡിയു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രനുമായും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെപി മോഹനനുമായും ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചിരുന്നു.
ജെഡിയു സംസ്ഥാന സമിതി യോഗം നടക്കുന്ന 17 നു മുന്പ് കോഴിക്കോടുവെച്ചാണ് ചർച്ച എന്നാണ് സൂചന. പാര്‍ട്ടിയില്‍ ഭൂരിഭാഗത്തിനും വീരേന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും യുഡിഎഫില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിയുവിന് പിന്നാലെ ആർ എസ് പിയും ഇടത് മുന്നണിയിലേക്ക് തിരികെ എത്തുന്നു എന്ന തരത്തിൽ റിപ്പോർട്ട് വന്നിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇവരെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതും യുഡിഎഫ് ഗൗരവത്തോടെയാണ് കാണുന്നത്.
https://www.facebook.com/Malayalivartha