ഗുജറാത്തിൽ അഭിമാന പോരാട്ടം;പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; ജനവിധി 9 ന്

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് 9ന് നടക്കും.കോൺഗ്രസ്സിനെയും ബിജെപിയെയും സംബന്ധിച്ച് ഇത് അഭിമാന പോരാട്ടമാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ്സിന്റെ അമരക്കാരൻ രാഹുൽ ഗാന്ധിയും നേർക്കുനേർ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്. ഗുജറാത്തില്‍ ബിജെപിക്ക് കുറയുന്ന ഓരോ വോട്ടും കോൺഗ്രസ്സിനുള്ള ഊർജ്ജമാകും എന്നാൽ കൂടുതൽ സീറ്റ് നേടി കോൺഗ്രസ്സിനെ വേരോടെ പിഴുതെറിയാനാണ് ബിജെപി ശ്രമിക്കുന്നത്.
രണ്ട് ദശാബ്ദകാലത്തിന് ശേഷം ഗുജറാത്തില്‍ തിരിച്ചുവരവിനുള്ള ശക്തമായ ശ്രമത്തിലാണ് കോണ്‍ഗ്രസ്. പട്ടേൽ സമുദായത്തെയും ദളിത് വിഭാഗക്കാരെയും കോൺഗ്രസിനൊപ്പം നിർത്താൻ സാധിച്ചത് രാഹുലിന്റെ രാഷ്ട്രീയ വിജയമായാണ് കോൺഗ്രസ്സ് കാണുന്നത്. അതിനാൽ തന്നെ ബിജെപി കൂടുതൽ ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രധാനമന്ത്രി അടക്കം ബിജെപിയുടെ ദേശീയ നേതാക്കൾ ഗുജറാത്തിൽ ക്യാമ്പ് ചെയ്തുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് തുടങ്ങിയ മേഖലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 24,689 പോളിങ്ങ് ബൂത്തുകളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha