തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

ഗുജറാത്തിൽ നാളെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പിനുവേണ്ടി സെക്സ് സിഡികള്‍ നിര്‍മിക്കുന്ന തിരക്കിലായതിനാല്‍ ബിജെപി തെരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാന്‍ മറന്നുപോയെന്നായിരുന്നു പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലിന്റെ പ്രതികരണം. പ്രകടനപത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ ബിജെപി അവഹേളിക്കുകയാണെന്നും 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ജനങ്ങള്‍ക്ക് നല്കാന് വാഗ്ദാനങ്ങളൊന്നുമില്ലേയെന്നും രാഹുൽ ഗാന്ധിയും പരിഹസിച്ചു.
അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നതാണ് പത്രികയിലെ പ്രധാന വാഗ്ദാനം. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 4000 രൂപ നല്‍കുമെന്നും ബിജെപി അവകാശപ്പെടുന്നു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നാളെയും രണ്ടാം ഘട്ടം ഡിസംബർ 14 നും നടക്കും.
https://www.facebook.com/Malayalivartha