പ്രധാനമന്ത്രിയോട് എതിർപ്പ്; ബിജെപി എംപി രാജി വെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ ബിജെപി എംപി നാന പട്ടോളെ രാജിവെച്ചു. മഹാരാഷ്ട്രയിലെ ഭണ്ഡാര - ഗോണ്ടിയയില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. രാജിക്കത്ത് പട്ടോളെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് കൈമാറി. ബിജെപിയില്‍ നിന്നും രാജിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷീകമായും സാമ്പത്തികമായുമുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് താന്‍ നിരവധി കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വെച്ചിരുന്നുവെങ്കിലും ഇതിനൊന്നും പരിഹാരം കാണാനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ എംപിയായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പട്ടോളെയുടെ രാജി.
ഈ വര്‍ഷം സെപ്റ്റംബറില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പട്ടോളെ രംഗത്തുവന്നിരുന്നു. എംപിമാരുടെ യോഗം ചേരുമ്പോൾ ആരും തന്നോട് ചോദ്യം ചോദിക്കുന്നത് മോദി ഇഷ്ടപ്പെടുന്നില്ലെന്നും ചോദ്യം ചോദിക്കുന്നവരെ വിമര്‍ശിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നുമായിരുന്നു പട്ടോളെയുടെ വിമർശനം.
https://www.facebook.com/Malayalivartha