ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി

പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ജനാധിപത്യത്തേക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ കൂടുതൽ പഠിപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടലുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ മറുപടി നൽകിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
ഞായറാഴ്ച ഗുജറാത്തിലെ പാലൻപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന ഉണ്ടായത്. ഇതിനെതിരെയാണ് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ മോദിക്കെതിരെ രംഗത്ത് വന്നത്. മോദിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ബാലിശവുമാണെന്നും തെരഞ്ഞെടുപ്പുകളിൽ ജയിക്കേണ്ടത് സ്വന്തം കഴിവുകൊണ്ടാണെന്നും അല്ലാതെ ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങൾ പടച്ചുവിട്ടിട്ടാകരുതെന്നും ഫൈസൽ തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha