ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ്സിന്റെ ശക്തി തിരിച്ചറിയും; കോൺഗ്രസ്സ് വിജയിക്കുമെന്നും രാഹുൽ ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് നടക്കുമ്പോഴും നേതാക്കൾ തമ്മിലുള്ള വാക്ക്പോര് തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ്സ് പാർട്ടിയുടെ ശക്തി എന്താണെന്ന് തിരിച്ചറിയുമെന്നും വിജയം കോൺഗ്രസ്സിനൊപ്പം ആയിരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ ജലവിമാനമിറക്കി എന്നാൽ ക്ഷേത്ര സന്ദർശനത്തിരക്കിലായിരുന്നു രാഹുൽ ഗാന്ധി. ഗുജറാത്തിലെ 90 ശതമാനം സ്കൂളുകളും കോളേജുകളും സ്വകാര്യവത്കരിക്കപ്പെട്ടെന്നും, പ്രധാനമന്ത്രി ഇപ്പോഴും അഴിമതിയെ കുറിച്ചോ, കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ചോ അല്ല സംസാരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ മോദി നടത്തിയ പരാമര്‍ശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha