മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്വീകരിച്ച പ്രചാരണ ശൈലിക്കെതിരെ ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നെന്ന മോദിയുടെ പ്രസ്താവനക്കെതിരെ ശിവസേന മുഖപത്രമായ സാമ്നയാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി തന്‍റെ ജോലിയിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ പാക്കിസ്ഥാന് താല്‍പ്പര്യമുണ്ടെന്ന മോദിയുടെ പ്രസ്താവനയാണ് വിവാദമായത്. എന്നാൽ പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാള്‍ ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ നടത്താൻ ശ്രമിക്കരുതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha