പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ

രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്രകുമാര്‍. മൂന്ന് ദിവസത്തിനകം ഡല്‍ഹിയിലെത്തി സ്ഥാനം രാജിവെക്കുമെന്നും ഭാവി നിലപാട് ശരത് യാദവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. പുതിയ സാഹചര്യങ്ങള്‍ സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. യോഗത്തിന്റെ തീരുമാനം വരും ദിവസങ്ങളില്‍ ശരദ് യാദവിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ദേശീയ നേതൃത്വം എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതും പാര്‍ട്ടി ചിഹ്നം ഇവര്‍ക്ക് അനുവദിച്ചതുമാണ് കേരള ഘടകത്തെ പ്രതിസന്ധിയിലാക്കിയത്. മുന്‍ അധ്യക്ഷനായിരുന്ന ശരദ് യാദവിന്റെ രാജ്യസഭാംഗത്വവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha