ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. 93 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 22 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗുജറാത്തിൽ നടക്കുന്നത്. പട്ടേൽ സമുദായവും ദളിത് വിഭാഗവും കോൺഗ്രസിനൊപ്പം ചേർന്നതോടെ ബിജെപി ആശങ്കയിലാണ്.
അതേസമയം കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ രാഹുൽ മാധ്യമത്തിന് അഭിമുഖം നൽകിയത് ശരിയല്ലെന്ന് ബിജെപി വ്യക്തമാക്കി. എന്നാൽ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽപ്രദേശിലെയും ഗുജറാത്തിലെയും ഫലം 18 ന് അറിയാം.
https://www.facebook.com/Malayalivartha