തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങൾ; വോട്ട് ചെയ്ത ശേഷം പ്രധാനമന്ത്രിയുടെ റോഡ് ഷോ; പ്രതിഷേധവുമായി കോൺഗ്രസ്സ്

ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരലുകളുമായി ജനക്കൂട്ടത്തിനിടയിലൂടെ നടക്കുകയും തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കി. തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പോടെ ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടിംഗ് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സബര്‍മതിയിലെ ബൂത്ത് നമ്പർ 115ല്‍ വേട്ടുചെയ്തു. 93 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച്ചയാണ് വോട്ടെണ്ണൽ.
https://www.facebook.com/Malayalivartha