ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

കോൺഗ്രസ്സിന്റെയും ബിജെപിയുടെയും അഭിമാനപോരാട്ടം നടക്കുന്ന ഗുജറാത്തിൽ എക്സിറ്റ് പോള്‍ ഫലങ്ങൾ പുറത്തു വന്നു. ഗുജറാത്തില്‍ ബിജെപി അധികാരം നിലനിർത്തുമെന്നാണ് ടൈംസ് നൗ സർവ്വേ ഫലം. ഗുജറാത്തിനു പുറമെ ഹിമാചലിലും ബി.ജെ.പി നേടുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നു.
109 സീറ്റുകളാണ് ടൈംസ് നൗ - വി എം ആര്‍ എക്സിറ്റ് പോള്‍ ബി ജെ പിക്ക് പ്രവചിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ ബൂത്തിലെത്തിയ വോട്ടര്‍മാരെ ആധാരമാക്കിയാണ് ഈ വിവരം. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി വീണ്ടും അധികാരതിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.എന്നാൽ വോട്ടിംഗ് ശതമാനം കുറയുമെന്നാണ് റിപ്പോർട്ട്. ഹിമാചലിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരണമെന്നാണ് ഇന്ത്യാടുഡെ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha