കാതോർത്ത് രാഷ്ട്രീയ കേരളം; മുന്നണി പ്രവേശം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു മാണി

കേരള കോൺഗ്രസ്സിന്റെ മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമെന്നു കേരള കോൺഗ്രസ്(എം) അധ്യക്ഷൻ കെ.എം.മാണി. സാഹചര്യങ്ങളനുസരിച്ച് മുന്നണി പ്രവേശം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മാണി വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ ഭാവി സംബന്ധിച്ചായിരിക്കും സമ്മേളനത്തിലെ പ്രധാന ചർച്ച.
ഒരു മുന്നണിയിലുമില്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാകുമെന്ന് ഞങ്ങൾ തെളിയിച്ചുവെന്നും വേണമെങ്കിൽ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്സിന്റെ അജണ്ടയുമായി യോജിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വന്നാൽ യോജിച്ചു പ്രവർത്തിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് പാർട്ടിയിൽ ഐക്യമില്ല എന്ന വാദത്തെ അദ്ദേഹം തള്ളി.
https://www.facebook.com/Malayalivartha