ചാനൽ അഭിമുഖത്തിനെത്തിയ രാഹുൽ ഗാന്ധിക്കെതിരെ പെരുമാറ്റ ചട്ട ലംഘനം; വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയ നരേന്ദ്ര മോദിക്കെതിരെ നടപടിയില്ല; ഭരണ പാർട്ടിയുടെ കയ്യിലെ പാവയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോൺഗ്രസ്സ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ്സ് രംഗത്തെത്തിയിരിക്കുകയാണ്. ടി.വി ചാനലിൽ അഭിമുഖം നൽകിയതിന്റെ പേരിൽ നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ്അയച്ചിരുന്നു. എന്നാൽ വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമ്മിഷൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് രംഗത്തെത്തി.
രാഹുലിന്റെ ടി.വി ചാനല്‍ അഭിമുഖത്തിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയില്‍ അരമണിക്കൂറില്‍ നോട്ടീസ് അയച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. സബര്‍മതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തിയ ശേഷം പാര്‍ട്ടി പതാക വച്ച വാഹനത്തില്‍ റോഡ് ഷോ നടത്തിയതില്‍ കമ്മിഷന്‍ ഇടപെട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ബി.ജെ.പിയുടെയും പാവയായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചു.
https://www.facebook.com/Malayalivartha