ഇടത് പാളയം ലക്ഷ്യമാക്കി കൂടുതൽ പാർട്ടികൾ; ബിഡിജെഎസും മുന്നണി വിടാൻ സാധ്യത; ഇടത് മുന്നണിയോട് അയിത്തമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കേരള രാഷ്ട്രീയത്തിൽ മുന്നണി മാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുടെ കാലമാണ്. കേരള കോൺഗ്രസ്സ് മാണിയും ആർ എസ് പി യും ജെഡിയുവും ഇടതിനോട് അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ബിഡിജെഎസും എൻ ഡി എ വിടാൻ ഒരുങ്ങുന്നതായി സൂചന.
ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ഇടത് മുന്നണിയോട് അയിത്തമില്ലെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ മുന്നണി മാറ്റത്തിന്റെ സൂചനകൾ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. എൻ ഡി എയിൽ വേണ്ട പരിഗണന ലഭിച്ചില്ല എന്ന പരാതിയുമായി നേരത്തെ ബിഡിജെഎസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷം എന്‍ഡിഎയില്‍ ചേക്കേറിയ ബിഡിജെഎസിന് ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ പ്രാതിനിധ്യം കിട്ടിയില്ല. ഏറ്റവും ഒടുവിൽ വേങ്ങര തെരഞ്ഞെടുപ്പിന് മുൻപ് ഡൽഹിയിലെത്തി ബിജെപി അധ്യക്ഷനെ കണ്ട തുഷാറിനു കിട്ടിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല. ഇനിയും കടിച്ചു തൂങ്ങേണ്ടതില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഇതോടെയാണ് നിലപാട് വ്യക്തമാക്കി തുഷാർ വെള്ളാപ്പിള്ളി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha