വീരേന്ദ്രകുമാറിന് സ്വാഗതം; മാണിയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനം

വീരേന്ദ്രകുമാറിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം. പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം ഉണ്ടായത്. ജെഡിയു നേതാവായ വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സിപിമ്മിന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
ഇടത് മുന്നണി വിട്ട് പോയവരെല്ലാം തിരിച്ച് വരണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ഇനി തീരുമാനം എടുക്കേണ്ടത് വീരേന്ദ്രകുമാര്‍ ആണെന്നും സി.പി.എം വ്യക്തമാക്കി. എന്നാൽ മാണിയുടെ കാര്യത്തിൽ സിപിഎം വ്യക്തത നൽകിയില്ല. ആദ്യം മാണി നിലപാട് വ്യക്തമാക്കട്ടെ എന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിനു ശേഷമേ മാണിയുടെ കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.
https://www.facebook.com/Malayalivartha