നിർണ്ണായക വെളിപ്പെടുത്തലുമായി മാണി; മുന്നണി പ്രവേശം താമസിക്കില്ല

കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ്സ് മഹാസമ്മേളനത്തിൽ മുന്നണിപ്രവേശത്തെ സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി. യുഡിഎഫിലെക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുന്നണി പ്രവേശം അധികം താമസിക്കില്ലെന്നും അനുയോജ്യമായ സമയത്ത് അത് ഉണ്ടാകുമെന്നും മാണി വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് ഒരു മുന്നണിയിലും അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ലെന്നും കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന മുന്നണികളുമായി യോജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ക്ഷണിക്കുന്നുണ്ട്. എന്നാല്‍ ക്ഷണമുള്ള സ്ഥലങ്ങളിലെല്ലാം പോകാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നല്ല രീതിയിലാണ് പെരുമാറുന്നത് അധികം സംസാരം ഇല്ല പക്ഷെ എൽഡിഎഫ് ഭരണത്തെപ്പറ്റി എതിരഭിപ്രായം ഉണ്ടെന്നും മാണി പറഞ്ഞു.
https://www.facebook.com/Malayalivartha