ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റും; വോട്ടിങ് യന്ത്രങ്ങൾക്ക് കേടു വന്നില്ലെങ്കിൽ ബിജെപി പരാജയപ്പെടുമെന്നും ഹാര്‍ദിക് പട്ടേല്‍

ദേശീയ രാഷ്ട്രീയത്തിലെ അഭിമാനപോരാട്ടമായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് നടന്നതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി തന്നെ അധികാരം നിലനിർത്തും എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റുമെന്നും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കേടുവന്നില്ലെങ്കില്‍ ബി.ജെ.പി പരാജയപ്പെടുകതന്നെ ചെയ്യുമെന്നും പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങളില്‍ 100 ശതമാനം സംശയമുണ്ടെന്നും തെരഞ്ഞെടുപ്പിൽ വി.വി പാറ്റ് യന്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്തത് എന്തുകൊണ്ടാണെന്നും ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു. ഈ വിഷയത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട് തനിക്ക് മനസിലായിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ കേടുവന്നാലും വോട്ടെണ്ണല്‍ സുതാര്യമായി നടത്താന്‍ വി.വി പാറ്റ് സംവിധാനം ആവശ്യമാണെന്നും ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടു.
തിങ്കളാഴ്ച്ച വോട്ടെണ്ണൽ നടക്കാനിരിക്കെ ആറ് ബൂത്തുകളിൽ നാളെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. വോട്ടിംഗ് മെഷീനുകളിലെയും നടത്തിപ്പിലെയും സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
https://www.facebook.com/Malayalivartha