ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് അധികാരത്തിലെത്തും; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്; പ്രധാനമന്ത്രിക്കെതിരെയും വിമർശനവുമായി ബിജെപി എംപി

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ബിജെപി എംപി സഞ്ജയ് കക്കഡേ രംഗത്ത്. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും ബിജെപി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ പ്രശ്നങ്ങളിൽ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കാര്യമായി ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുമെന്നും സഞ്ജയ് കക്കഡേ വ്യക്തമാക്കി.
നേരത്തെ എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ശിവസേന മേധാവി ഉദ്ദവ് താക്കറെയും പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha