സിപിഐ ഒറ്റപെട്ടു; മുന്നണി മര്യാദ ലംഘിച്ചെന്ന് ആരോപണം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിയും സിപിഎമ്മും; പിന്തുണച്ച് ഘടക കക്ഷികൾ

ഇടതുമുന്നണി യോഗത്തിൽ സിപിഐക്കെതിരേ രൂക്ഷവിമർശനവുമായി സിപിഎം. തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ട മന്ത്രിസഭാ ബഹിഷ്ക്കരണം മുന്നണി മര്യാദ ലംഘനമെന്നാണ് സിപിഎം വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്. മറ്റ് ഘടക കക്ഷികളും സിപിഎം നിലപാടിനെ പിന്തുണച്ചതോടെ യോഗത്തിൽ സിപിഐ ഒറ്റപെട്ടു.
തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തങ്ങളുടെ നിലപാട് യോഗത്തിൽ വിശദീകരിച്ചു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരേ രൂക്ഷവിമർശനം നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതു ശരിയല്ലെന്നു തോന്നിയതു കൊണ്ടാണ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്നും ഇക്കാര്യങ്ങൾ സംബന്ധിച്ച് നേരത്തെതന്നെ മുഖ്യമന്ത്രിയോടു വിശദീകരിച്ചിട്ടുണ്ടെന്നും സിപിഐ അറിയിച്ചു.
https://www.facebook.com/Malayalivartha