രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി കള്ളങ്ങളെ ആശ്രയിക്കുന്നു; ഭരണഘടനക്ക് നേർക്കാണ് ഇപ്പോൾ ബിജെപിയുടെ അക്രമമെന്നും രാഹുൽ ഗാന്ധി

രാഷ്ട്രീയ നേട്ടങ്ങൾക്കായി കള്ളങ്ങളെ ആശ്രയിക്കുന്നതാണ് ബിജെപിയുടെ ആശയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭരണഘടനയെയാണ് ബിജെപി ഇപ്പോൾ അക്രമിക്കുന്നത്. ബിജെപിയുടെ കടന്നാക്രമണത്തില്‍നിന്നു ഭരണഘടനയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് പാർട്ടിയുടെ 133-ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന രൂപീകരിച്ച ദിവസമാണ് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിനം. ബി.ആർ.അംബേദ്കറുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയാണ് ഭരണഘടന രാജ്യത്തിനു സമർപ്പിച്ചത്. ആ ഭരണഘടനയുടെ നേർക്കാണ് ഇപ്പോൾ ബിജെപിയുടെ ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ പരാമർശത്തിനെതിരായിരുന്നു രാഹുലിന്റെ വിമർശനം.
https://www.facebook.com/Malayalivartha