ആർ കെ നഗർ തെരഞ്ഞെടുപ്പിലെ തോൽവി: ദിനകരനെ പിന്തുണച്ച 44 പേരെ പുറത്താക്കി

ജയലളിതയുടെ മരണത്തെ തുടർന്ന് നടന്ന ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പില്‍ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഭരണപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ 44 പേരെ പുറത്താക്കി. വിമത നേതാവായ ടി.ടി.വി ദിനകരനെ പിന്തുണച്ചവരെയാണ് പുറത്താക്കിയത്. പാര്‍ട്ടി നേതാക്കളായ കെ. പളനിസാമിയും ഒ പനീര്‍ശെല്‍വവും സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ആര്‍.കെ നഗറര്‍ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ 40,707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത സ്ഥിരമായി മത്സരിച്ച മണ്ഡലമാണിത്. മണ്ഡലത്തില്‍ സ്വന്തന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ദിനകരന്‍ മത്സരിച്ചത്. ജയലളിത കഴിഞ്ഞ തവണ നേടിയ 39,545 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തിലാണ് ദിനകരന്‍ ജയിച്ചത്.
https://www.facebook.com/Malayalivartha