കോൺഗ്രസ്സ് എംഎൽഎമാരുടെ കൂറുമാറ്റം; നടപടിയുമായി രാഹുൽ ഗാന്ധി

മേഘാലയിലെ കോൺഗ്രസ്സ് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്ന് കടുത്ത നടപടിയുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം അഞ്ച് എംഎല്‍എ മാരാണ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) ടിക്കറ്റില്‍ മല്‍സരിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ രാജിവെച്ചത്.
എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷനായ ഡിഡി ലപാംഗിനെ പുറത്താക്കി. പകരം മുകുല്‍ സങ്മ് മന്ത്രിസഭയില്‍ അംഗമായ സെലെസ്റ്റിന്‍ ലിന്‍ ദോഹിനെ പുതിയ അധ്യക്ഷനായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ലപാംഗിനെ പിസിസിയുടെ ഉപദേശകനായി ചുമതല ഏല്പിച്ചിട്ടുണ്ട്. ഷില്ലോംഗ് ലോക്സഭ എം. പി ആയ വിന്‍സെന്റ് എച്ച് പലയെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റായും ചുമതലയേൽപ്പിച്ചു.
https://www.facebook.com/Malayalivartha