സ്റ്റൈൽ മന്നനെ സ്വാഗതം ചെയ്ത് കമൽഹാസൻ; ആശംസകളോടെ ബിഗ് ബി

തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വരവിനെ സ്വാഗതം ചെയ്ത് നടൻ കമൽഹാസൻ. സാമൂഹിക വിഷയങ്ങളിൽ ആശങ്കപ്പെടുകയും രാഷ്ട്രീയത്തിൽ ഇറങ്ങാമെന്നു തീരുമാനിക്കുകയും ചെയ്ത മുതിർന്ന സഹോദരന് എല്ലാവിധ ആശംസകളും നേരുന്നതായി കമൽ ട്വിറ്ററിൽ കുറിച്ചു. കമൽഹാസന്റെ ആശംസകൾക്ക് രജനി നന്ദി അറിയിക്കുകയും ചെയ്തു.
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും രജനിക്ക് ആശംസകളുമായി എത്തി. രജനീകാന്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാൽ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് എഐഡിഎംകെ വിമതന്‍ ടി.ടി.വി ദിനകരന്‍ രംഗത്തെത്തി. തമിഴ് നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ദിനകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha