ജെഡിയു നിർണ്ണായക നേതൃയോഗം ജനുവരിയിൽ; പുതിയ പാർട്ടി രൂപീകരണവും മുന്നണി മാറ്റവും ചർച്ചയായേക്കും

മുന്നണി മാറ്റം സംബന്ധിച്ച സൂചന നൽകിയ ജെഡിയുവിന്റെ നിര്‍ണ്ണായക നേതൃയോഗം ജനുവരി 11, 12 തിയതികളില്‍ തിരുവനന്തപുരത്ത്നടക്കും. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചക്ക് പുറമെ പുതിയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചും ചർച്ച ഉണ്ടായേക്കും. നിതീഷ് കുമാര്‍ എന്‍ ഡി എ യിലേക്ക് ചേക്കേറിയതോടെയാണ് വീരേന്ദ്രകുമാറും കൂട്ടരും പ്രതിസന്ധിയിലായത്.
വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവെച്ച സാഹചര്യത്തിൽ യു ഡി എഫ് വിടുന്നതടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തോടെ വീരേന്ദ്രകുമാറിനെ ജെ ഡി യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വീരേന്ദ്രകുമാർ വിഭാഗം ജെ ഡി എസില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha