ബിജെപിക്കെതിരെ ചൂലെടുക്കാൻ ആം ആദ്മി; മധ്യപ്രദേശിൽ രണ്ടു മാസം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾ നടത്തും

മധ്യപ്രദേശിൽ ബിജെപിക്കെതിരെ പ്രതിഷേധ പരിപാടികളുമായി ആം ആദ്മി പാർട്ടി. സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ബദലേംഗെ മധ്യപ്രദേശ് യാത്ര എന്നപേരിൽ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ജനുവരി രണ്ടുമുതല്‍ മാര്‍ച്ച് ആരംഭിക്കുമെന്ന് എഎപി സംസ്ഥാന കണ്‍വീനര്‍ അലോക് അഗര്‍വാള്‍ അറിയിച്ചു.
നാലു ഘട്ടമായിട്ടാണ് മാർച്ച് നടത്തുന്നത്. ആദ്യ മുന്നു ഘട്ടങ്ങളില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ സംസ്ഥാനത്തെ വലിയ നഗരങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അലോക് അഗര്‍വാള്‍ വ്യക്തമാക്കി. ജനുവരി രണ്ടുമുതല്‍ മാര്‍ച്ച് എട്ടുവരെ രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്കാണ് ആം ആദ്മി പാർട്ടി നേതൃത്വം നൽകുന്നത്.
https://www.facebook.com/Malayalivartha