ബിജെപി സർക്കാരിന് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നു; മോദി സർക്കാരിനെ വിമർശിക്കുന്നവർക്ക് പുതുവത്സര ആശംസകൾ നേർന്ന് മായാവതി

പുതു വർഷത്തിൽ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാതിരിക്കാൻ ബിജെപി സർക്കാരിന് നല്ല ബുദ്ധി തോന്നിക്കാൻ പ്രാർഥിക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ രണ്ടു വർഷങ്ങൾ അധ്വാനിക്കുന്നവർക്ക് സാമ്പത്തിക ഞെരുക്കത്തിന്റെയും ബുദ്ധിമുട്ടുകളുടേയും വർഷമായിരുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്ന എല്ലാവർക്കും പുതുവത്സരം ആശംസിക്കുന്നതായും മായാവതി പറഞ്ഞു. മോദിയുടേത് ഏകാധിപത്യ ഭരണമാണെന്നും നോട്ട് നിരോധനം അടിയന്തരാവസ്ഥക്ക് സമാനമായിരുന്നുവെന്നും മായാവതി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha