ഭരണഘടന തിരുത്താമെന്ന് ബിജെപി വ്യാമോഹിക്കേണ്ട; ഭരണഘടന സംരക്ഷിക്കാൻ അധികാരമുള്ളവർ ഇവിടെ ഉണ്ടെന്നും ജിഗ്നേഷ് മേവാനി

ഭരണഘടന തിരുത്തുമെന്ന് പ്രസ്താവിച്ച കേന്ദ്ര സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഭരണഘടന തിരുത്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം അട്ടിമറിക്കാമെന്ന് ബി.ജെ.പിക്കാര്‍ വ്യാമോഹിക്കേണ്ടെന്നും ഭരണഘടന സംരക്ഷിക്കാന്‍ അധികാരമുള്ള തങ്ങള്‍ ഇവിടെയുണ്ടെന്ന കാര്യം ബി.ജെ.പിക്കാര്‍ മനസിലാക്കണമെന്നും ജിഗ്നേഷ് വ്യക്തമാക്കി.
ഗുജറാത്തില്‍ 150 സീറ്റുകളില്‍ വിജയിക്കാമെന്ന ബി.ജെ.പിയുടെ മോഹം ഞങ്ങള്‍ ഇല്ലാതാക്കി. ഇനിയും ഒരുമിച്ച് നിന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അവിടെ പിന്നോക്കക്കാര്‍ ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha