ദളിത് ആക്രമം വർധിക്കാൻ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ച്ചപ്പാട്; മോദി സർക്കാരിന്റേത് ദളിത് വിരുദ്ധ നയങ്ങളെന്നും രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദളിതര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കാന്‍ കാരണം ബിജെപിയുടെ ഫാസിസ്റ്റ് കാഴ്ചപ്പാടുകളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആര്‍എസ്എസിന്റയും ബിജെപിയുടേയും ഫാസിസ്റ്റ് കാഴ്ചപ്പാടുകളുടെ നെടുംതൂണ് ഇന്ത്യന്‍ സമൂഹത്തിന്റെ എറ്റവും അടിത്തട്ടില്‍ ദളിതരെ വീണ്ടുമെത്തിക്കുക എന്നതാണ്.
ഉന, രോഹിത് വെമൂല ഇപ്പോള്‍ ഭീമ കൊറിഗോണ്‍ ഇവ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകങ്ങളായി മാറിയിരിക്കുന്നു. മോദി സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ദളിത് പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറിഗോണ്‍ പ്രക്ഷോഭമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha