രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആം ആദ്മിയിൽ പൊട്ടിത്തെറി; സത്യം പറഞ്ഞതിന്റെ പേരിൽ കെജ്രിവാൾ തന്നെ ശിക്ഷിക്കുകയാണെന്ന് കുമാര്‍ ബിശ്വാസ്; ഏകാധിപത്യ നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നതെന്നും ആരോപണം

ദില്ലി രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മിയിൽ പൊട്ടിത്തെറി. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, വ്യവസായി സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഡി ഗുപ്ത എന്നിവരാണ് സ്ഥാനാർത്ഥികൾ. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒരുവര്‍ഷമായി കെജ്രിവാള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ വിമര്‍ശിക്കുന്നതിനുള്ള ശിക്ഷയാണ് തനിക്ക് ലഭിച്ചതെന്നും ഏകാധിപത്യ നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നതെന്നും ബിശ്വാസ് കുറ്റപ്പെടുത്തി. പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് കുമാര്‍ ബിശ്വാസിന്റെ അനുയായികള്‍ പാര്‍ട്ടി ഓഫീസ് പിക്കറ്റ് ചെയ്തു. 70 അംഗ ദില്ലി നിയമസഭയില്‍ എഎപിക്ക് 67 അംഗങ്ങളുള്ളതിനാൽ മൂന്ന് സീറ്റുകളിലും എഎപിക്ക് വിജയം സുനിശ്ചിതമാണ്. ജനുവരി 16 നാണ് ദില്ലി രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
.
https://www.facebook.com/Malayalivartha