കണ്ണൂരിൽ സിപിഎം നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു; വിശദീകരണം തേടുമെന്ന് പാർട്ടി ; പരിപാടിയിൽ പങ്കെടുത്തത് സമാധാന ശ്രമത്തിന്റെ ഭാഗമായെന്ന് ലോക്കൽ സെക്രട്ടറി

സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിഷയത്തിൽ ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമനോട് പാര്‍ട്ടി വിശദീകരണം തേടുമെന്ന് ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള വ്യക്തമാക്കി. ആര്‍എസ്‌എസിന്റെ സേവനവിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്കൂളില്‍ നടന്ന പരിപാടിയിലാണ് ലോക്കല്‍ സെക്രട്ടറി കെകെ പ്രേമന്‍ പങ്കെടുത്തത്.
പാനൂരില്‍ ആര്‍എസ്‌എസ്-സിപിഐഎം സംഘര്‍ഷം തുടരുന്നതിനിടെയാണ് സിപിഐഎം നേതാവ് ആര്‍എസ്‌എസ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാൽ വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ലോക്കല്‍ സെക്രട്ടറി പ്രേമന്‍ രംഗത്തെത്തി. സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് പ്രേമന്‍ നല്‍കുന്ന വിശദീകരണം.
സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അക്രമങ്ങളില്‍ ആര്‍എസ്‌എസ് ആണെന്ന് ആരോപിക്കുന്നതിനിടയില്‍ ലോക്കല്‍ സെക്രട്ടറി തന്നെ പരിപാടിയില്‍ പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്കിടയിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. 2013ല്‍ പാനൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോള്‍ സിപിഐഎമ്മും ബിജെപിയും ഒരുമിച്ച് നിന്നതിന് അന്ന് പഞ്ചായത്ത് മെമ്പറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെകെ പ്രേമനെ സിപിഐഎം ബ്രാഞ്ച് തലത്തിലേക്ക് തരം താഴ്ത്തിയിരുന്നു.
https://www.facebook.com/Malayalivartha