ദളിതർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം; ബിജെപി തന്നെ ഭയക്കുന്നു; ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം ബിജെപി തന്നെ ലക്ഷ്യമിടുന്നുവെന്നും ജിഗ്നേഷ് മേവാനി

മഹാരാഷ്ട്രയില്‍ ദളിതര്‍ക്കെതിരേ നടന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദളിത് പ്രക്ഷോഭ നേതാവും എം എൽ എ യുമായ ജിഗ്നേഷ് മേവാനി. പ്രശ്നത്തിൽ മോദി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി എന്നെ ഭയക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനുശേഷം അവര്‍ എന്നെ ലക്ഷ്യമിടുന്നു .എന്റെ പ്രസംഗത്തിലെ ഒരു വരി പോലും തീ പടര്ത്തുന്നവയായിരുന്നില്ല. ജാതിരഹിത ഇന്ത്യയാണ് നമുക്കാവശ്യം. ഭീമ കൊറേഗാവ് വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ പോലും ഇന്ത്യയിലെ ദളിതര്‍ക്ക് അവകാശമില്ലേ..?- മേവാനി ചോദിക്കുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. 2019ലെ തെരഞ്ഞെടുപ്പ് ബിജെപി ഭയക്കുന്നുവെന്നും മേവാനി വ്യക്തമാക്കി. വര്‍ഗീയ സംഘര്‍ഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി പൂനയില്‍ മേവാനി, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് മറാത്ത സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ജിഗ്നേഷ് മുംബൈയില്‍ ആഹ്വാനം ചെയ്ത റാലിക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജനുവരി 9ന് ഡല്‍ഹിയില്‍ റാലി നടത്തുമെന്ന് മേവാനി അറിയിച്ചു.
https://www.facebook.com/Malayalivartha