ഉത്തർപ്രദേശിലെ കാവി വികസനത്തിനെതിരെ പ്രകാശ്‌രാജ്; കർഷക പ്രതിഷേധങ്ങളെ രാഷ്ട്രീയ പ്രേരിതമായി കാണുന്ന കൃഷി മന്ത്രിക്കെതിരെയും രൂക്ഷ വിമർശനം

ലക്‌നൗവിലെ ഹജ്ജ് ഹൗസിന് കാവി നിറം പൂശിയതും താങ്ങുവില കുറച്ചതിന്റെ പേരില്‍ കര്‍ഷകര്‍ റോഡില്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചതിനെ പരിഹസിച്ച കൃഷിമന്ത്രിയുടെ നിലപാടിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജസ്റ്റ് ആസ്കിംഗ് (#justasking) എന്ന ഹാഷ് ടാഗോടുകൂടി ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.100 കിലോ ഉരുളക്കിഴങ്ങിന് 487 രൂപ താങ്ങു വില പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയുടെ സമീപം ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചിരുന്നു.
ചുവരിന് കാവി നിറം പൂശുന്നത് വികാസ് പദ്ധതിയുടെ ഭാഗമാണോ? നിങ്ങളുടെ വീടിന്റെ മുറ്റത്ത് ഉരുളക്കിഴങ്ങുകള്‍ ഉപേക്ഷിച്ചതോ? തുടങ്ങിയ ചോദ്യങ്ങളാണ് പ്രകാശ് രാജ് ഉന്നയിച്ചത്. കർഷക പ്രതിഷേധത്തെ പരിഹസിച്ച നിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു.
'കര്‍ഷകര്‍ അവരുടെ പ്രതിഷേധം ഉരുളക്കിഴങ്ങുകള്‍ നിങ്ങളുടെ വീടിനു മുന്നില്‍ നിക്ഷേപിച്ച് പ്രകടിപ്പിച്ചു. നിങ്ങളുടെ കൃഷി വകുപ്പുമന്ത്രി പറയുന്നത്....ഉരുളക്കിഴങ്ങുകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നെന്നും അതിനാല്‍തന്നെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന്. ഈ രീതിയിലാണോ നിങ്ങള്‍ കര്‍ഷകരുടെ മനോവേദന മനസിലാക്കുന്നത്. അടുത്തത് വികാസ്....മിസ്റ്റര്‍ വികാസ് പെയിന്റടിക്കാരനോ?'-പ്രകാശ് രാജ് ട്വീറ്റില്‍ കുറിച്ചു
https://www.facebook.com/Malayalivartha