രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തിയിട്ടും കോൺഗ്രസ്സിന്റെ നയങ്ങളിൽ മാറ്റമില്ല; കോൺഗ്രസ്സ് ഇപ്പോഴും ഭരണവർഗ്ഗ പാർട്ടിയാണ്; താൻ കോൺഗ്രസ്സ് അനുകൂലിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ദുരുദ്ദേശപരം; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യമാവുകയുള്ളുവെന്ന് യെച്ചൂരി വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തിയിട്ടും കോൺഗ്രസ്സിന്റെ നയങ്ങളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴും കോൺഗ്രസ്സ് ഭരണവർഗ്ഗ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ദുരുദ്ദേശപരമാണ്. ജനങ്ങളോടൊപ്പം നില്‍ക്കുന്ന നയരൂപീകരണ ചര്‍ച്ചകളാണ് നടക്കുന്നത് അല്ലാതെ കോണ്‍ഗ്രസിനൊപ്പമോ ഇല്ലയോ എന്ന ചര്‍ച്ചയല്ല സിപിഎമ്മിനുള്ളില്‍ നടക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ രണ്ട് പക്ഷവുമില്ല. രാഷ്ട്രീയ അടവ് നയം പാര്‍ട്ടി കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha