ദളിതർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നു; യുവാക്കളടക്കം ഇന്ത്യക്കാരെ പറഞ്ഞു പറ്റിച്ച മോദി മറുപടി പറയണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ദളിത് പ്രക്ഷോഭ നേതാവും എം എൽ എയുമായ ജിഗ്നേഷ് മേവാനി. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് നടന്ന ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന റാലിയിലാണ് ജിഗ്നേഷിന്റെ വിമർശനം. ദളിതർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണെന്നും സഹാറന്‍പൂരിലും ഭീമ കൊറേഗാവിലും നടന്ന അക്രമങ്ങൾക്ക് ബിജെപി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമെന്നും ലക്ഷക്കണക്കിനു യുവാക്കള്‍ക്കു ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കാത്ത മോദി മറുപടി പറയണമെന്നും ജിഗ്നേഷ് വ്യക്തമാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ജിഗണേഷിന്റെ നേതൃത്വത്തിൽ റാലി നടത്തുകയായിരുന്നു.
ജനപ്രതിനിധിയെ സംസാരിക്കാന്‍ അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയും ജിഗ്നേഷ് കുറ്റപ്പെടുത്തി. മേവാനിക്കു പുറമേ മനുഷ്യാവകാശ പ്രവര്ത്തകന് അഖില്‍ ഗോഗോയ്, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷെഹ്ല റാഷിദ്, കനയ്യകുമാര്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha